SEARCH


Parava Theyyam (പരവ തെയ്യം)

Parava Theyyam (പരവ തെയ്യം)
തെയ്യം ഐതീഹ്യം/THEYYAM LEGEND


പരവ ചാമുണ്ഡി ,അയ്യം പരവ എന്നീ പേരുകളിലും ഈ തെയ്യം അറിയപ്പെടുന്നു. പരമേശ്വര പുത്രിയും മഹാരൗദ്ര മൂർത്തി സങ്കല്പവുമാണ്. മന്ത്രവാദികൾക്കു ഉപാസന മൂർത്തിയുമാണ്. വേലൻ,മാവിലാൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.
Kooveri Pullayikkodi Tharavad നടുവില്‍ ഒതയോത്തിടത്തില്‍ കെട്ടിയാടിയ പരവ തെയ്യം , വിഷ്ണുമൂര്‍ത്തിയുടെ ചങ്ങാതി എന്നറിയപ്പെടുന്ന പരവ രാത്രിയിലാണ് കെട്ടിയിറങ്ങുക, ഉടനെ തന്നെ അവസാനിക്കുകയും ചെയ്യുന്നു. കൊഴുക്കലിടക്കാരുടെ പരദേവതയായ ആലക്കുന്നില്‍ ചാമുണ്ഡി , വിഷ്ണുമൂര്‍ത്തി തന്നെയാണ്. സാധാരണ കാണുന്ന വിഷ്ണുമൂര്‍ത്തിയില്‍ നിന്നും , മുടിയിലും ഉടയിലും മുഖത്തെഴുത്തിലും അല്‍പ്പം വ്യത്യാസം കാണാം.കൂടാതെ ഇത് പുറപ്പെട്ട് കലാശം കഴിഞ്ഞതിനു ശേഷം ആലക്കുന്നില്‍ ചാമുണ്ഡിക്ക് നല്‍കിയ ചില സ്ഥാനങ്ങളുണ്ട് .അങ്ങോട്ടേക്ക് പോകുന്ന പതിവുണ്ട്. പുലര്‍ച്ചെ ,തനിയെ, വെളിച്ചമില്ലാതെ പോകുന്ന ഇതിന് പരിവാറ്റ് പോവുക എന്നാണ് ഞങ്ങള്‍ പറയുന്നത്





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848